ഫൈനല്‍...

നേരം വെളുതതെയുള്ളൂന്നു തോന്നുന്നു. കാള്ളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ്  ഉണര്നത്. ചാടിയെഴുനേറ്റു. കിടന്നതുപോലെയല്ല, ദേഹത്ത് നിന്നും പലതും നഷ്ടപെട്ടിട്ടുണ്ട്‌. അതെല്ലാം എടുത്തു ചുറ്റി കാള്ളിംഗ് ബെല്‍ അടിച്ചയാളെ പ്രാകി കൊണ്ട്  വാതില്‍ തുറന്നു. അവിടെ ആരെയും കണ്ടില്ല. വീണ്ടും അതേ കാള്ളിംഗ് ബെല്‍ കേട്ടു. ഇപ്പോളാണ് മനസ്സിലായത് അത് എന്റെ കൂട്ടുകാരന്‍ മാണിയുടെ ചിരി അടുക്കളയില്‍ നിന്ന് കേള്‍ക്കുവാന്നെന്നു(അവന്‍ ആഹാരം ഉള്ളിടത്തെ കാണു). എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ഉറക്കം നഷ്ടപെട്ടതിലല്ല, വിമാനം ഓടിക്കുന്നത് ഇടയ്ക്കു വച്ച് നിര്തിയത്തിലാണ്(അതായിരുന്നു ഇന്നത്തെ സ്വപ്നം).

എല്ലാ തെറിയും മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ അങ്ങോട്ട്‌ ചെന്നു. അതെല്ലാം വിഴുങ്ങി എന്റെ വിശപ്പടക്കേണ്ടി വന്നു. കാരണം പാല് മേടിക്കാന്‍ അയല്‍ക്കാര്‍ ഒക്കെ അവിടെയുണ്ടേ. അവന്‍ എന്നെ കണ്ടപ്പോളേ വോല്ട്ടെജു കുറഞ്ഞ ഒരു ബെല്‍ അടിച്ചു കാര്യം പറഞ്ഞു. ഇന്നാണ് മഹത്തായ ക്രിക്കറ്റ്‌ മത്സരം. രാവിലെ 9 .30 ആണ് മത്സരം. ഇപ്പോള്‍ 8 മണി ആയി.   ഉത്തരവാദിത്തമുള്ള ക്യാപ്റ്റന്‍ ആണെനുള്ള കാര്യം ഞാന്‍ ഓര്‍ത്തു. ഉറക്കമായത് കൊണ്ട് അതുവരെ ഓര്‍ത്തില്ല!

എന്നും 10 സെകണ്ട്സ്  ചെയ്യാറുള്ള പല്ല് തേപ്പു ഇന്ന് പകുതി നേരം കൊണ്ട് തീര്‍ത്തു. ബാക്കി കാര്യങ്ങള്‍ പിന്നത്തെനു വച്ചു. കിട്ടിയ ഡ്രസ്സ്‌  എടിത്തിട്ടു. പാന്റിനു വല്ലാത്ത കനം. നോക്കിയപ്പോള്‍ കഴിഞ്ഞ ഒരാഴ്ചത്തെ ചെളിയുടെ ഭാരമാണ്. ഷര്‍ട്ട്‌  ഇട്ടു കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ഇന്നാരും ബൈക്കിന്റെ പുറകില്‍ കേറില്ല. (അത്രക്കുണ്ടേ നാറ്റം).

ഇന്നലെ അപ്പന്‍ ബൈക്ക് എടുത്തത്‌ കൊണ്ട് പെട്രോള്‍ കാണും. പതിവുപോലെ അമ്മയോട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കിയപ്പോള്‍ വേതാളം പോലെ ഒരു സാധനം വന്നു കയറി. മാണി പോയില്ലായിരുന്നു. ആഹാരം കഴിച്ചു കൊണ്ടിരുന്നത് കൊണ്ടാണ് അവന്റെ ശബ്ദം കേള്‍ക്കാഞ്ഞത്. അവന്‍ കയറിയത് നന്നായി. ഇപ്പോള്‍ എന്റെ ഷര്‍ട്ട്‌ന്റെ നാറ്റം അറിയാന്‍ ഇല്ല.

കവലക്ക്‌ ചെന്നപ്പോള്‍ ഒരുത്തനും വന്നിട്ടില്ല. കഷ്ടം, ഉത്തരവാതിധ്വമില്ലതവന്മാര്‍. പിന്നിടാണ് ആ കാര്യം ഓര്‍ത്തത്‌, ഇന്ന് ഞായറാഴ്ചയാണ്. സ്കൂള്‍ അവധിയാണ്. അല്ലെങ്കില്‍ എല്ലാവനും രാവിലെ ഇവിടെ കണ്ടേനെ. എല്ലാവനെയും വിളിക്കാനായി ഞങ്ങള്‍ ഓരോരോ വഴിക്ക് പോയി. ഞാന്‍ അനുഷിന്റെ വീട്ടിലേക്കാണ് പോയത്. അങ്ങോട്ട്‌ ഇറക്കം ഇറങ്ങുമ്പോള്‍ ഒരു പഴംചൊല്ല് ഓര്‍ത്തു "ഏതു ഇറക്കതിനും ഒരു കയറ്റമുണ്ട്"(തിരിച്ചിട്ടു). അവിടെ ചെന്നപോള്‍ അവന്‍ ഭിത്തിയില്‍ സിമെന്റ് തേക്കുന്നത് പോലെ Fair & Lovely തേക്കുകയാണ്. ഇനി പെയിന്റ് അടി കൂടി കഴിഞ്ഞാലെ അവന്‍ വരൂ. അവനെയും കൂട്ടി കവലക്ക്‌ വന്നപ്പോള്‍ എല്ലാവനും വന്നു. ഷാജിയുടെ നില്‍പ്പ് കണ്ടാല്‍ തോന്നും അവനാണ് നാട് മുഴുവന്‍ ഉണര്തുന്നതെന്ന്. ഞങ്ങളുടെ ടീമിലെ പ്രധാന താരമാണ് അവന്‍. കളി അറിയില്ലെലും  നന്നായി വിസിലടിക്കാനും കൂവാനും അറിയാം.

ഞാന്‍ ബൈക്ക് എടുത്തപ്പോള്‍ ജോക്കര്‍ (ദിപു) വന്നു ബൈക്കില്‍ കയറി. ഞാന്‍ ബൈക്ക് മൈല്‍ കുറ്റിയുടെ അടുത്ത് വച്ചത് കൊണ്ടാണ് അവന്‍ കയറിയത്. ബൈക്ക് പോകാന്‍ നേരം എന്തോ കൂടി വന്നു കയറിയതായി തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ JCB കൈ കണ്ടു. സമയം 9 ആയി. സ്പീഡ് ബ്രേകെര്‍ വച്ചിട്ടുള്ള റോഡ്‌ ആയിരുന്നു ഞങ്ങളുടേത്(കുഴികള്‍). എങ്കിലും JCB  യുടെ കാറിച്ച വക വയ്ക്കാതെ ഞാന്‍ സ്പീഡില്‍ പോയി. പാവം അവന്റെ നടു മാത്രമേ വളയാത്തത് ഉണ്ടായിരുന്നുള്ളു.

വെച്ചൂച്ചിറ കവല കഴിഞ്ഞപ്പോള്‍ ദിപു ഒരു അഭിപ്രായം പറഞ്ഞു. കേട്ടപ്പോള്‍ നല്ല ഐഡിയ ആയി തോന്നി. രാവിലെ ഒന്നും കഴിച്ചതല്ലല്ലോ, വിശപ്പും മാറും ദാഹവും പോകും. അങ്ങനെ ഞങ്ങള്‍ ആ പരിശുദ്ധമായ വെള്ളയില്‍ കറുപ്പ് വര്‍ണ്ണങ്ങള്‍ ചാലിച്ച ബോര്ടിനടുത്തു വണ്ടി നിര്‍ത്തി. നിര്‍ത്തിയതും പുറകില്‍ ഇരുന്ന രണ്ടു സാധനങ്ങള്‍ കണ്ടില്ല. തൊട്ടു പുറകിലത്തെ വളവു വരെ ഉണ്ടായിരുന്നതാന്നലോ എന്ന് ചിന്തിച്ചു നിന്നപ്പോള്‍ ഷാപ്പില്‍  നിന്നും അവന്മാരുടെ വിളി കേട്ടു. കയറിചെന്നയുടനെ അവന്മാര്‍ 10 രൂപ വച്ചു ഷെയര്‍ തന്നു. കഷ്ടം തോന്നി ഒരു 10 രൂപ കണ്ടപ്പോള്‍, ഗാന്ധിജിയുടെ കണ്ണട വരെ പോട്ടിപോയിരിക്കുന്നു. അത്രയ്ക്ക് പഴക്കമുണ്ട്. അവന്മാര്‍ കപ്പയും ബീഫും കള്ളും ഓര്‍ഡര്‍ ചെയ്തു. 10 രൂപയും തന്നു. നടൊടികാട്ടിലെ മോഹന്‍ലാലും ശ്രീനിവാസനും വാടക വീട് നോക്കാന്‍ പോയ രംഗം മനസ്സില്‍ ഓര്മ വന്നു.

ഉത്തരവാതിധ്വമുള്ള ക്യാപ്റ്റന്‍ ആയതു കൊണ്ട് കള്ളു കുടിക്കാന്‍ പാടില്ല, പക്ഷേ ക്യാപ്ടന്റെ ടെന്‍ഷന്‍ മനസിലാക്കുന്ന കൂട്ടുകാര്‍ ആയതു കൊണ്ട് അവര്‍ നിര്‍ബന്ധിച്ചു. ഒരിക്കലും അവരെ അവഗണിക്കാന്‍ പാടില്ല. ആ സിദ്ധാന്തം മനസില്‍ ഓര്‍ത്തു ഞാനും ശകലം കഴിച്ചു. വണ്ടിയേല്‍ കയറിയപ്പോലാണ് മനസിലായത് ശകലമല്ല കഴിച്ചതെന്ന്.

ഗ്രൗണ്ടില്‍ ചെന്നപോള്‍ എല്ലാവരും എത്തിയിട്ടുണ്ട്. എല്ലാവരുടെയും നോട്ടം കണ്ടപ്പോള്‍ മനസിലായി ഇന്നത്തെ കളി ഫൈനല്‍ ആണെന്ന്. എന്റെയും, മത്സരത്തിലെയും.....

By: Shin Syamalan  

No comments:

Post a Comment