സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

2008 ജൂണ്‍ മാസത്തെ ഒരു ശനിയാഴ്‌ച. രാവിലെ നേര൦ വെളുത്തു വരുന്നതേയുള്ളൂ അപ്പോഴേക്കും ദൂരെനിന്നും ഒരു അലര്ച്ച് ഡാ പോയി മീന്‍ വാങ്ങിട്ട് വാടാ. രാവിലെ അവിടെനിന്നും അലരിവിളിക്കുനത്‌ വിജിയാണ് എന്റെ പ്രിയപ്പെട്ട റൂംമേറ്റ്‌ .ആകപ്പാടെ കിട്ടിയ ഒരു ശനിയാഴ്‌ചയാ അപ്പോഴാ കോപ്പിലെ ഒരു മീന്‍ വാങ്ങല്‍... ഞാന്‍ വീണ്ടും പുതച്ചുമൂടി കിടന്നു. ഡാ ലേറ്റ്ആയാല്‍ നല്ല മീന്‍ ക
ിട്ടില്ല വേഗം പോയിട്ടുവാടാ...ഇത് കേട്ട എനിക്ക് എന്തെനില്ലാത്ത ദേഷ്യം തോന്നി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അയ ഞാന്‍ എന്തിനാണ് മീന്‍ വാങ്ങാന്‍ പോവുന്നത്.... അല്ലെങ്കിലും മീന്‍ വാങ്ങല്‍ ഒക്കെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്ക്ക്ു പറഞ്ഞിട്ടുള്ള പണിയാണോ ??... പക്ഷെ എന്റെ് ആത്മഗതം കുറച്ചു ഉറക്കെയായിപ്പോയ്, ഇതെല്ലാം കേട്ടുനിന്ന വിജി പുച്ഛത്തോടെ എന്നെഒന്നുനോക്കി...ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ വന്നിരിക്കുന്നു.. എല്ലാ ദിവസ്സവും ടൈയും കാള്സെ‌രായിയും ഇട്ടു പൊയീ സായിപ്പിന്റെ. തെറി കേക്കുന്ന അവന്റെസ ഒരു ജാഡ... ഡാ കഴിഞ്ഞ തവണ നീ എഴുതിയ കോഡ് ഒന്സൈറ്റില്‍ പൊയീ പൊട്ടിത്തെറിച്ച് മൂന്ന് ബാങ്കാ പൂട്ടിയത് എന്നിട്ടും അവന്റെര അഹങ്കാരത്തിനു ഒരു കുറവും ഇല്ല.... നീയൊക്കെ ഹോട്ടലിന്നു കഴിച്ചാല്‍ മതി.... ഇതു കേട്ടയുടനെ എന്റെക അടിവയറ്റില്‍ നിന്നും ഒരു ആന്തല്‍ വന്നു . കഴിഞ്ഞ ആഴ്ച ഹോട്ടലീന്നു കഴിച്ച ചിക്കന്‍ ബിരിയാണി എട്ടിന്റെഒ പണിയാണ് തന്നത്. ഒരു ഫുള്‍ ബുക്കാണ്‌ അന്നു ഞാന്‍ വായിച്ചു തീര്ത്ത ത് അതും സ്റ്റീഫന്‍ ഹോക്കിന്സിബന്റെന A Brief History of Time . വേറെ ബുക്കൊന്നും ടോഇലെടില്‍ പോവാന്‍ ഇവന്മാര്‍ തരില്ല...ബ്ലഡി ഇന്ത്യന്സ് ‌... ഇതാവുമ്പോ ഇവന്മാരോന്നും വായിക്കില്ല.. അങ്ങനെ Black Holum, Galatic Explosionസും എന്താണെന്നു ഞാന്‍ പഠിച്ചു അതും എക്ഷ്പ്ലൊഷന്‍ എന്ന വാക്കിന്റെ അര്ത്ഥംം ശരിക്കും മനസിലാകക്കിതന്നെ.

ഒരുവിധത്തില്‍ ഞാന്‍ കിടക്കപായില്നി ന്നും ഏണിറ്റു, എന്തായാലും ഇന്നു മീന്‍ വാങ്ങിയിട്ടെ കാര്യമുള്ളൂ എന്ന് മനസ്സില്‍ വിചാരിച്ചു ബൈക്കുമായി ഇറങ്ങി. ചിന്താമണി എന്ന സ്ഥലത്താണ് മീന്‍ മാര്ക്കാറ്റ്‌. ബൈക്ക് സൈഡില്‍ പാര്ക്ക് ‌ ചെയ്തു ഞാന്‍ മീന്‍ മേടിക്കാന്‍ മാര്കെട്ടിലേക്ക് നടന്നു മീനിന്റെ‌ നാറ്റം കാരണം മൂക്കുപൊത്തിയാണ് പോക്ക്.. തറയില്‍ മുഴുവന്‍ മീനിന്റെ വെള്ളം ഒഴുകി കിടക്കുന്നു ഞാന്‍ ഒരു വിധത്തില്‍ അതില്‍ ചവിട്ടാതെ സര്ക്ക സ് കളിച്ചു മീന്‍ വില്ക്കു ന്ന ഒരു അമ്മച്ചിയുടെ അടുത്ത് ചെന്നു. അവിടെ മൂന്ന് നാല് കുട്ടകളിലായ്‌ പല മീനുകള്‍ നിരത്തി വെച്ചിരുന്നു. എന്റെ വരവു കണ്ടു ആ അമ്മച്ചി ഏതാടാ ഈ പച്ച പരിഷ്കാരി എന്ന പുച്ഛഭാവത്തില്‍ അടിമുടി ഒന്നുനോക്കി. എനിക്കു തമിഴ് നന്നായി അറിയുന്നതു കൊണ്ടും മീന്മേോടിക്കല്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയയര്ക്കു് പറ്റിയ പണിയല്ല എന്ന വിചാരം കൊണ്ടും ഞാന്‍ അമ്മച്ചിയ്ടെ മുന്പിതല്‍ ഇരിക്കുന്ന കുട്ടയിലെ മീനിന്റെക വില എന്താണെന്നു മലയാളത്തില്‍ ചോദിച്ചു. പെട്ടെന്നാണ് കുത്തിയിരുന്ന അമ്മച്ചിയുടെ മുഖഭാവം മാറിയത് . പിന്നിട് തമിഴില്‍ ഇന്നുവരെ കണ്ടുപിടിക്കപെട്ടിട്ടില്ലത്ത കട്ട തെറിയാണ് കേട്ടത്. തെറിക്കു പ്രത്യേക ഭാഷയൊന്നും ഇല്ലന്നു അന്നാണ് എനിക്കു മനസിലായത് എവിടെ കേട്ടാലും നമുക്ക് കൃത്യമായി മനസിലാവും.പക്ഷെ എന്താണ് തെറിവിളിയുടെ കാര്യം എന്നുമാത്രം മനസിലായില്ല. അപ്പോഴേക്കും അമ്മച്ചി കയ്യില്‍ കിട്ടിയ മത്തി എടുത്തു എറിഞ്ഞു. ഇതു കണ്ട ഞാന്‍ മാട്രിക്സ് സ്റ്റൈലില്‍ ഒഴിഞ്ഞു മാറാന്‍ നോക്കി പക്ഷെ കാലു തെറ്റി നിലത്തുവീണു... അതൊക്കെ സിനിമയിലെ നടക്കു പുല്ല്... മീന്‍ വെള്ളത്തിലേക്ക്‌ വീണ എന്നെ ആരൊക്കെയോ ചേര്ന്നു പൊക്കിയെടുത്തു.... പിന്നിടാണ് കുട്ട ഇത്ര വലിയ തെറിയാണെന്ന ആ മഹാസത്യം ഞാന്‍ മനസിലാക്കിയത് ..





By: Alfred James

No comments:

Post a Comment