ഒരു തൊടുപുഴ-തിരോന്തരം ബസ്‌ യാത്ര

ഇന്ന്‌ എന്തായാലും നേരത്തെ ഇറങ്ങണം എന്നുകരുതി സാധനങ്ങള്‍ എല്ലാം തട്ടികൂടി വീട്ടില്‍നിന്നും ഇറങ്ങി. എങ്ങനെയെങ്കിലും രണ്ടു മണിയുടെ തിരുവന്തപുരം ബസ്‌ പിടിക്കണം അതാണ് എന്‍റെ 

ഉദ്ദേശം. ഒരുവിദത്തില്‍ ഒരു ബസില്‍ വലിഞ്ഞുകയറി തൊടുപുഴയില്‍ എത്തി. അവിടെ കനത്ത മഴ....എന്നതെയുംപോലെ ഇന്നും ലേറ്റ് ആണ്. സമയം രണ്ടുമണി കഴിഞ്ഞു KSRTC സ്ടാണ്ടിലേക്ക് വെച്ച
ുപിടുച്ചു... ബസിന്‍റെ കാര്യം ഒരു തീരുമാനമായി എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു നടക്കുമ്പോള്‍ ഒരു മാലാഖയെപ്പോലെ അതാ വരുന്നു എന്‍റെ ബസ്‌.ഞാന്‍ ഒന്നും നോക്കിയില്ല റോഡിലേക്ക് രണ്ടും കല്‍പ്പിച്ചു കയ്യും വിരിച്ച്‌ എടുത്ത് ചാടി . ഡ്രൈവര്‍ വണ്ടി ചവിട്ടി നിര്‍ത്തി കൂടെ രണ്ടു തെറിയും.. ഓരോരുത്തന്മാര്‍ ചാവാന്‍ വേണ്ടി വട്ടം ചാടിക്കോളും. ഞാന്‍ അത് കേട്ടതായി ഭാവിച്ചില്ല. എന്തായാലും ബസില്‍ കയറിയിട്ടു തന്നെ കാര്യം അതിനായി ഞാന്‍ ഡോറിന്റെ സൈഡിലെക്കു നടന്നു . ഇതിനിടയില്‍ ബസിന്‍റെ ഫ്രെണ്ടില്‍ ഇരിക്കുന്ന ആ പെങ്കൊച്ചിനെ ഞാന്‍ ചുമ്മാ ഒന്നു നോക്കി... ഞാന്‍ ഒന്നു ഞെട്ടി!!. അവളുടെ മുഖത്തിന്‍റെ മുകളില്‍ ഉള്ള ബോര്‍ഡില്‍ വെണ്ടക്കാ അക്ഷരത്തില്‍ തൃശ്ശൂര്‍ എന്ന് എഴുതിയിരിക്കുന്നു. കട്ട ടെസ്പ്... ഞാന്‍ ഒന്നും

അറിയാത്തവനെ പോലെ ബസിന്‍റെ സൈഡില്‍കൂടെ നടന്നുപോയി അവന്മാര്‍ പിന്നെ എന്തൊക്കെയോ പറയുന്നുണ്ടാരുന്നു...അല്ലെങ്കിലും വല്ലവന്മാര്‍ പറയുന്നത് കുടുംബത്തില്‍ പിറന്ന നമുക്ക്

കേള്‍ക്കണ്ട കാര്യം ഇല്ലല്ലോ എന്നു വിചാരിച്ചു ഞാന്‍ മുന്‍പിലേക്ക് നടന്നു...ദൈവമേ ഇന്നും ബസ്‌ പോയല്ലോ നീ എന്തിനു എന്നോട് ഈ ചതി ചെയ്തു എന്നു മനസില്‍ വിചാരിച്ചു മുന്നിലേക്ക്‌

നോക്കി ...അകലെ നീ നിന്നും ഒരു ദൈവദൂതനെപ്പോലെ അതാ വരുന്നു തിരുവനന്തപുരം ഫാസ്റ്റ്.....വെറുതെ ദൈവത്തെ സംശയിച്ചു!!!!...ഇപ്രാവശ്യം കുറച്ചു മാറി നിന്നാണ് കൈ കാണിച്ചത്...

കുറച്ചു മുന്‍പത്തെ തെറിയുടെ ഹാങ്ങ്‌ഓവര്‍ ആകാം എന്നെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് അല്ലാതെ പേടിച്ചിട്ടല്ല. അല്ലെങ്കിലും ക്ഷത്രിയന്മാര്‍ ഇങ്ങനെയുള്ള നിസ്സാരമായ കാര്യങ്ങള്‍ക്കു

പേടിക്കാറില്ല....മുജന്മ്മ സുകൃതം വണ്ടി നിര്‍ത്തി ഞാന്‍ അതില്‍ ചാടിക്കയറി ആദ്യം കണ്ട സീറ്റില്‍ കേറി ഇരുന്നു. എന്‍റെ മനസിനു ഒരു വല്ലാത്ത കുളിര്‍മ തോന്നി..ഡബിള്‍ ബെല്ലടിച്ചു ബസ്‌

യാത്ര തുടങ്ങി....
സമയം 2.15..... വണ്ടി കൂത്താട്ടുകുളം വഴിയാണ് പോവുന്നത് ...ഡ്രൈവര്‍ ഫ്ലൈറ്റ് ഓടിക്കുനത് പോലാണ് ബസ്‌ ഓടിക്കുന്നത് നല്ല സ്പീഡ്‌ ആ കുടുസ് വഴിയിലൂടെ പറന്നു പോവുന്ന ഒരുതരം

പ്രത്യേക ഫീലിംഗ്....അങ്ങേരുടെ ഓടിക്കല്‍ കണ്ടാല്‍ ബ്രേക്ക്‌ വണ്ടിക്കു വേണ്ടാത്ത ഒരു സാദനം ആണെന്നെ പറയൂ!!... കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ ബസിന്‍റെ വട്ടം വെച്ചു.

ഓടോക്കാരന്റെ അഹംഗാരം ആണ് കാരണം ...അവനു മര്യാദക്ക് അങ്ങ് സൈഡ് ചേര്‍ത്ത് പോയാല്‍ മതി പക്ഷെ റോഡിന്‍റെ നടുവിലൂടെയാ പോവൂ എന്ന് വാശിപിടിച്ചാല്‍ എന്തുചെയ്യും. ഓട്ടോയുടെ ബാക്ക് ബമ്പര്‍ ബസിന്‍റെ ടയറില്‍ ......പിന്നെ തെറിവിളി .... ഹോ.... ഇന്ന് 2-ആം തവണയാണ്ഒരു കാര്യോം ഇല്ലാതെ വെറുതെ വല്ലവന്‍റെയും തെറി കേള്‍ക്കുനത്....
കുറച്ചു കഴിഞ്ഞപ്പോ എല്ലാം പറഞ്ഞു കോമ്പ്ലിമെന്‍സ് ആക്കി യാത്ര തുടര്‍ന്നു....ഡ്രൈവര്‍ ഗിയര്‍ വലിച്ചു വലിച്ചു ഇടുകയാണ് പാവം ഗിയര്‍ ബോക്സ്‌ ...അങ്ങേര്‍ക്കു കിട്ടിയ തെറിയുടെ ദേഷ്യമെല്ലാം ആ ഗിയര്‍ ലിവേരിനോടാണ് തീര്‍ക്കുന്നത്....
സമയം 3.00... എം സി റോഡില്കൂടെ വണ്ടി പറക്കുകയാണ് ഏറ്റുമാനൂര്‍ എത്താറായി അപ്പോഴാണ്‌ ഒരു ഇന്‍ഡിക്ക കാര്‍ ബസിന്‍റെ ഫ്രെണ്ടില്‍ പോവുന്നത് ഡ്രൈവര്‍ കുറെ ഹോണ്‍ അടിച്ചു അങ്ങേരു മാറുന്ന ലക്ഷണം ഇല്ല .....ഇത് കുറെ നെരാമായി ഞാന്‍ കണ്ടുകൊണ്ട് നില്കുകയാണ്. കണ്ടു നിന്ന എന്റെ കുരു പൊട്ടി അപ്പൊ ആ ഡ്രൈവറുടെ കാര്യം പറയണ്ടല്ലോ ....അങ്ങേര്‍ക്ക് ഒന്നും നോക്കാനില്ല കേറി അങ്ങ് ഓവര്‍ടേക്ക് ചെയ്തു ഇന്ടിക്കാകരന്‍ അടുത്ത പാടത്ത് പോയെന്നു ഞാന്‍ കരുതി പക്ഷെ അങ്ങേര് എങ്ങനെയോ ബ്രേക്ക്‌ ചെയ്തു രക്ഷപെട്ടു .....ദൈവം ഉണ്ട്!!!.. നമ്മുടെ ബസ്‌ ഓവര്‍ടേക്ക് ചെയ്തു തകര്‍ത്തു പോവുകയാണ്. ഞാന്‍ ചുമ്മാ പുറകിലേക്ക് തിരിഞ്ഞു നോക്കി ബാക്കില്‍ ലൈറ്റ് ഒക്കെയിട്ടു ഒരു വണ്ടി ചീരിപാഞ്ഞു വരുന്നുണ്ട്‌ ഞാന്‍ അപകടം മണത്തു. ഒന്നുകൂടെ തിരിഞ്ഞു നോക്കി ...അതെ ആ പഴയ ഇന്‍ഡിക്കക്കാരന്‍.... അവന്‍ രണ്ടും കല്പ്പിച്ചുള്ള വരവാണ് കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ബസിന്‍റെ ഫ്രണ്ടില്‍ കേറ്റി കാര്‍ ഇട്ടിട്ടു ഇറങ്ങിവന്നു മുട്ടന്‍ തെറിവിളി!!!! എന്‍റെ മനസു നിറഞ്ഞു ഇന്ന് മൂന്നാം തവണയാണ് തെറി വിളി കേള്‍ക്കുനത് അതും ഒരുകാര്യവും ഇല്ലാതെ....ദൈവമേ!!!!!... എന്നോട് ഈ ചതി വേണ്ടാരുന്നു.....ഇതിനിടയില്‍ ചെക്കെര്‍ കേറി അതും ഒന്നല്ല രണ്ടു പ്രാവശ്യം!!... ഇനി ആ ടിക്കറ്റില്‍ ടിക്ക്‌ ചെയ്യാന്‍ വേറെ സ്ഥലം ഇല്ല.... എന്തായാലും 7 മണിക്ക് ബസ്‌ തിരുവന്തപുരത്ത് എത്തി.....KSRTC ഇനിയെങ്കിലും ലാഭത്തില്‍ ആകുമെന്ന് ഇന്നെനിക്ക് ഒരു പ്രതീഷ ഉണ്ട്.......





By: Alfred James

No comments:

Post a Comment