പെണ്ണുകാണല്‍

നമ്മുടെ നായകന്‍ സുമുഖന്‍ സുന്ദരന്‍.. ആര് കണ്ടാലും കുറ്റം പറയില്ല .ഇപോ പ്രധാന പരിപാടി മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ സെര്ച്ചിം ഗ് ആണ്..കല്യാണപ്രായം ആയെന്നും കഴിഞ്ഞെന്നും ഒക്കെയാണ് കൂടെയുള്ളവര്‍ പറയുന്നേ . അങ്ങനെ ഇരിക്കെയാണ് നമ്മുടെ നായകന്‍ അവനു വന്ന ഒരു കല്ല്യാണ ആലോചനയെകുറിച്ചു എന്നോട് പറയുന്നത്. പെണ്ണ് ടെക്നോപാര്കിലെ ഏതോ കമ്പനിയില്‍ ടെക്നോളജി സ്പെഷ്യലിസ്റ്റ് ആണ്. അവനോടു അവരുടെ വീ
ട്ടില്‍ വന്നു പെണ്ണിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്. തന്നെ പോവാന്‍ ഒരു മടി അതുകൊണ്ട് ആരെങ്കിലും ഒരു കമ്പനിക്ക്‌ വരണം അതാണ് അവന്റെണ ഉദ്ദേശം. നായകന്‍ എന്റെണ ആത്മാര്ത്ഥു സുഹൃത്ത് ആയതിനാലും ഒരു ജീവിതം വഴിയാധാരമാവണ്ട എന്നതിനാലും കൂടെ പോവാന്‍ ഞാന്‍ സമ്മതിച്ചു. ഇതറിഞ്ഞു ചില സ്നേഹമുള്ള കുബുദ്ധികള്‍ പല കഥകളും ഇറക്കി... കൂടെ കൊണ്ടുപോകുന്നവന് അവന്റെമ അത്രേം ലുക്ക്‌ ഉണ്ടാവാന്‍ പാടില്ല അതുകൊണ്ടാണത്രെ അവന്‍ എന്നെ വിളിച്ചത് എന്നൊക്കെയാണ് പറഞ്ഞു പരത്തുന്നത്.. അതു സത്യമാണെന്നു പിന്നിട് എനിക്കും തോന്നി....എന്തായാലും അവന്റെു കൂടെ പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ഞങ്ങള്‍ റെഡിയായി കാറുമെടുത്തു ഇറങ്ങി കറക്റ്റ് ടൈമില്‍ തന്നെ പെണ്ണിന്റെൊ വീട്ടില്‍ എത്തി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇവന്‍ ഒരു സ്ഥലത്ത് കൃത്യ സമയത്ത് വരുന്നത്. ഓഫീസില്‍ എന്നും ലേറ്റ് ആയി വരുന്ന ഇവന്റെഥ ഈ ചേഞ്ച്‌ എന്നെ ഹടാദാകര്ഷിച്ചു ...ഇതൊക്കെ കാണുമ്പോഴാണ് പെണ്ണൊരു അദ്ഭുതമായി എനിക്കു തോന്നിയത്.

പെണ്ണിന്റെത അച്ഛനും അമ്മയും, സോറി പപ്പയും മമ്മയും ഞങ്ങളെ വീടിലേക്ക് ക്ഷണിച്ചു അവിടെയുള്ള സെറ്റിയിലേക്ക്‌ ഉപവിഷ്ടരാക്കി... എന്തുനല്ല മനുഷ്യര്‍!!! അവന്റെണ ഒരു ഭാഗ്യം!! എന്നു ഞാന്‍ ആത്മഗതപെട്ടു. പെണ്ണിന്റെമ പപ്പയുടെ ഫേസ് എനിക്കു എവിടെയോ നല്ല പരിചയം ഉള്ളത് പോലെ തോന്നി ... ഏയ് ചുമ്മാ തോന്നുന്നതാ ഇയാളെ ഞാന്‍ എങ്ങനെ കാണാനാ ഗവണ്മെ ന്റ്‌ സര്വീാസിലാണ് ജോലിയെന്നാണ് അവന്‍ പറഞ്ഞത് ..... കുറച്ചു കഴിഞ്ഞപ്പോ സിറ്റുവേഷന്‍ ഫുള്‍ മാറി പിന്നെ അവനോടു ചോദ്യങ്ങളുടെ ഒരു പേമാരി ആയിരുന്നു..SSLCക്കു Distinction ഉണ്ടോ??, പ്ലസ്‌ടുവിന്‌ എത്ര മാര്ക്കു ണ്ട്??, എന്ട്രന്സി ന്റെ്റ റാങ്ക് എത്ര??....ഇത് കേട്ടുനിന്ന എന്റെആ ചെവിയില്നി ന്നും രണ്ടു കിളി പറന്നു പൊയീ...... ഞാന്‍ വെറുതെ അവന്റെണ മുഖത്തെക്കു നോക്കി.. എന്ജിനീരിങ്ങില്‍ ഫസ്യീറ്പ രില്‍ എല്ലാ സബ്ജെക്റ്റും സപ്ലി അടിച്ചു നില്ക്കു ന്ന അതേ ഫീലിംഗ്.....സാരമില്ലടാ ഇതിലും വലിയ എന്തോ ഒന്ന് വരാന്‍ ഇരുന്നതാ എന്നുകരുതി സമാധാനിക്ക് എന്നുപറയണം എന്നൊക്കെ എനിക്കു തൊന്നീ...പക്ഷെ ഈ അവസ്ഥയില്‍ ഞാന്‍ അങ്ങനെ പറഞ്ഞാല്‍ അവന്‍ ചിലപ്പോ ജീവിതം തന്നെ വെറുത്തു പോവും എന്നതാണ് സ്ഥിതി......

ചോദ്യങ്ങളില്നിംന്ന് രക്ഷപെടാന്‍ എന്റെ് നല്ലവനായ സുഹ്രുത്ത് എന്നെ പെണ്ണിന്റെ പപ്പയക്ക്‌ പരിചയപ്പെടുത്തി. നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?? എന്ന പെണ്ണിന്റെ അപ്പന്റെ് ചോദ്യത്തില്‍ ഞാന്‍ ഒന്ന് ഞെട്ടി !!!. ഹേയ് നമ്മള്‌ കാണാന്‍ സാധ്യതയില്ല!! ഞാന്‍ കഴക്കൂട്ടം വിട്ടു വേറെ എവിടെയും പോവാറില്ല പിന്നെങ്ങനാ ഗവണ്മെടന്റ്‌ സര്വിൂസിലുള്ള സാറു എന്നെ കാണുന്നെ??? അല്ല ഞാന്‍ ഗവണ്മെ്ന്റ്‌ സര്വിെസില് തന്നെ പക്ഷെ പോലീസില്‍ ആണ് സങ്ഖുമുഖത്തെ പുതിയ CI ആയിട്ടാണ് ഇപോ ചാര്ജ്.... ഇതുകേട്ടതും എന്റെ് മനസില്‍ ലഡ്ഡു പൊട്ടി!!! ഇപ്പൊ സംഗതികളൊക്കെ എനിക്ക് പിടികിട്ടി സംഭവം നടന്നത് ഒരാഴ്ച്ച മുന്പാ്ണ്.

ഫ്ലാഷ്ബാക്ക്- റൂമില്‍ പുതിയ രണ്ടു കാറുകള്‍ കൂടി വന്നു.....അങ്ങനെ നൈറ്റ്‌ ഡ്രൈവ് ഹരം കേറിക്കിടക്കുന്ന സമയം നട്ടപാതിരായ്ക്ക് കോവളം അല്ലെങ്കില്‍ സങ്ഖുമുഖം പോവുന്നതാനു പതിവ്. ഒരു ദിവസം ഇതുപോലെ രാത്രി ഒരു മണിക്ക് സങ്ഖുമുഖം ബീച്ചില്‍ കടലിലെ തിരയെണ്ണിക്കൊണ്ടിരുന്നപ്പോള്‍ ഒരു പോലീസ് വണ്ടി വന്നു ചവിട്ടി നിര്ത്തി എല്ലാത്തിനേം വിളിച്ചു. അങ്ങനെ ഞാന്‍ എല്ലാരുടേം മുന്പി ല്‍ നടന്നു പോലീസ് ജീപിന്റെ‍ അടുത്തെത്തി. ഉടനെ ജീപില്നിാന്നു നമ്മുടെ പെണ്ണിന്റെ അച്ഛന്‍ സി.ഐ ചാടി ഇറങ്ങി ചോദ്യം തുടങ്ങി.....ചോദ്യം കേട്ടാല്‍ ഇപോ അയ്യാളുടെ മോളെ കെട്ടിച്ചുതരും എന്നൊക്കെ നമുക്കുതോന്നും!! അമ്മാതിരിയാണ് ചോദ്യങ്ങള്‍....നൈറ്റ്‌ ഡ്രൈവ് എന്നൊക്കെ പറഞ്ഞാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും...എന്റെൈ മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി!!! ഇവിടെ അടുത്താണ് ഇന്റര്നാപഷണല്‍ എയര്പോാര്ട്ട് ....ഒരു ലൈഫ് ലൈന്‍ എടുക്കുനതിനുമുന്പു്തന്നെ ആദ്യചോദ്യം വന്നു

എന്താടാ ഇവിടെ???

ഞാന്‍ ധൈര്യത്തോടെ പറഞ്ഞു.. സാര്‍ എന്റെപ ചേച്ചി ദുബായില്നിസന്നും ഇവിടെ വരുന്നുണ്ട് പിക്ക്‌ ചെയ്യാന്‍ വന്നതാ രണ്ടുമണിക്കാണ് ഫ്ലൈറ്റ് ഇനിയും ഒരുമണിക്കൂര്‍ സമയമുണ്ട് അതുകൊണ്ട് ബോറടിച്ചപ്പോ ഇവിടെ വന്നതാ ...... ഇതുകേട്ടതും അടുത്ത ചോദ്യം.....

ഞാന്‍ അറിയാത്ത ഏത് ഫ്ലൈറ്റ് ആടാ രണ്ടുമണിക്ക് ഇവിടെ ലാന്ഡ്്‌ ചെയ്യുന്നത്???

പണിപാളി ഞാന്‍ പതുക്കെ പുറകോട്ടു തിരിഞ്ഞുനോക്കി അവന്മാര്‍ എല്ലാം മാറി നില്ക്കു വാണ്‌...ഞാന്‍ പെട്ടു!!! ഞാന്‍ പതുക്കെ അവന്മാരോട് ചോദിച്ചു ഡെയ്.. നമ്മുടെ ഫ്ലൈറ്റ് രണ്ടുമണിക്കോ അതോ മൂന്ന്മണിക്കോ ...എന്നാല്‍ ചിലപ്പോ മൂന്ന് മണിക്ക്‌ ആയിരിക്കും സാര്‍ ......ഇത് കേട്ട അങ്ങേരുടെ കുരുപൊട്ടി
ബ്ഫാഫ.... നീയൊക്കെ എവിടുന്നാടാ വരുന്നേ???
ഇതുകേട്ട ഓരോരുത്തരും സ്ഥലം പറഞ്ഞു തുടങ്ങി സാര്‍ തൊടുപുഴ, കൊല്ലം , പത്തനംതിട്ട, വയനാട്‌
..എന്തുവാടെ ഇത്?? തെക്കുവടക്ക് ആണല്ലോ???
എന്താടാ കാസര്ഗോടഡ്‌ മാത്രം പറയാത്തെ ഇനി അതല്ലേ ബാക്കിയുള്ളത്????
ഇതുകേട്ടതും പുറകിന്നു ഒരു അശരിരി സാര്‍ ഞങ്ങള്‍ വന്ന കാറില്‍ ഒരുത്തന്‍ കിടന്നു ഉറങ്ങുന്നുണ്ട് അവന്റെ വീട് കാസര്കോ ട്‌ ആണ് !!!..... ഞാന്‍ വളരെ ദയനീയ ഭാവത്തില്‍ അവനെ ഒന്നു തിരിഞ്ഞു നോക്കി....എന്തുവാടെ ഇത്??....അവന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ വളരെ നിഷ്കളങ്കനായി "പറഞ്ഞത് ശരിയായില്ലേ വേണമെങ്കില്‍ മാറ്റിപറയാം" എന്ന ഭാവത്തില്‍ നില്ക്കു ന്നു ......ഇത് കേട്ടതും സി.ഐക്കു കലികേറി അലറി .... ഡാ ഇവാന്മാരേം വിളിച്ചോണ്ട് പോടേയ്!!!.....
ഫ്ലാഷ്ബാക്ക് ഓവര്‍...ബാക്ക്ടു പെണ്ണുകാണല്‍

അങ്ങനെ ഫസ്റ്റ് റൗണ്ട് ഇന്റര്വ്യൂ് കഴിഞ്ഞപ്പോള്‍ പെണ്ണിന്റെെ അമ്മാവന്‍ എവിടുന്നോ കേറി വന്നു . പിന്നെ അമ്മാവന്റെ് വകയായി ചോദ്യങ്ങള്‍.
..
ഗവേര്മെ്ന്റ്റ് ജോലി ആണോ ??

അല്ല പ്രൈവറ്റ് കമ്പനിയ....

ഈ പ്രൈവറ്റ് കമ്പനി എന്നൊക്കെ പറയുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം അല്ലെ??

അതെ!!!!

അപ്പൊ സ്ഥിരമായി ഒരു ജോലി ഇല്ല അല്ലെ???

ഇതുകേട്ടതും സെറ്റിയില്‍ നിന്നും പാതാളത്തിലേക്ക് താന്നുപോവുന്ന ഒരു പ്രത്യേകതരം ഫീലിംഗ് ഞങ്ങള്ല്ക് ഉണ്ടായി......അല്ലെങ്കിലും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്മാംര്ക്കു പുല്ലു വിലയ.....അപ്പോഴ ആ പരട്ട കിളവന്‍ വന്നു ചൊറിയുന്നത്..

എന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്ണ് ചായയും ആയിട്ട് വന്നു .നല്ല തറവാടിത്തമുള്ള കുട്ടി ആദ്യ കാഴ്ചയില്‍ തന്നെ അവനു പെണ്ണിനെ ഇഷ്ടപെട്ടു ...എനിക്കും ...ഞാന്‍ മനസ്സില്‍ വിചാരിച്ചു ഇവന്‍ ഭാഗ്യം ഉള്ളവനാ നല്ല കുട്ടി ....അവനു നന്നായി ചേരും..... ഞാന്‍ അവളുകൊണ്ടുവന്ന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കൊരു സംശയം പെണ്ണിനും ചെറുക്കനും തനിച്ചു ഒന്നു സംസാരിക്കണമല്ലോ?? ഞാന്‍ ഇത് പെണ്ണിന്റെം അച്ഛനോട് ഇതു പറഞ്ഞു ..അതിനെന്താ സംസാരിച്ചോ എന്ന പെര്മിഷനും കിട്ടി...അങ്ങനെ പെണ്ണിനും ചെറുക്കനും തനിച്ചു സംസാരിക്കുന്നതിന് തടസമാകാതെ ഞങ്ങള്‍ പുറത്തേക്കു ഇറങ്ങി ...... രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ നമ്മുടെ പയ്യന്‍ ക്യാമ്പസ്‌പ്ലേസ്മെന്റ് കിട്ടിയിട്ട് എഞ്ചിനീയറിംഗില്‍ ലാസ്റ്റ്‌ സെമെസ്റെറിനു സപ്ലി അടിച്ച അവസ്ഥയില്‍ ഇറങ്ങി വരുന്നുണ്ട് . അവന്‍ ഒന്നും മിണ്ടാതെ കാറില്‍ കേറി ഇരുന്നു പിന്നെ എന്റെ‍ മുഖതേക്ക് ദയനീയമായി ഒന്നു നോക്കി .... ഞാനും ഉടനെ അവന്റെല കാറില്‍ കേറിയിരുന്നു. ഞങ്ങള്‍ അവരോടു ഒന്നും മിണ്ടാതെ വണ്ടി സ്റ്റാര്ട്ട് ‌ ചെയ്തു പോന്നു .....

എന്തുപറ്റിയെഡാ ??? ഞാന്‍ അവനോടു ചോദിച്ചു !!!

ഇതില്കൂടുതല്‍ എന്തു പറ്റാന്‍ !!!

നീ അവളോട്‌ എന്തേലും ചോദിച്ചോ??

ഇല്ല

അവള്‍ നിന്നോട് എന്തേലും ചോദിച്ചോ??

ചോദിച്ച്ടാ !!!!! അതാ പ്രശ്നം ആയത് ...

അവള്‍ എന്താ ചോദിച്ചേ??

ആദ്യം അവള്‍ എന്നോട് How many Experience you have??? എന്നു ചോദിച്ചു .. അതിനു ഞാന്‍ ഒരു വിധം ആന്സര്‍ പറഞ്ഞു ....

പിന്നത്തെ ചോദ്യം ആരുന്നെട ചോദ്യം അവള് എന്നോട് ചോദിക്കുവാ...

What is your opinion about Evolution and Spontaneous Generation???

ഇത് കേട്ടതും എന്റെു ചെവിയില്നിsന്നും കുറെ കിളികള്‍ പറന്ന്നുപോയെടാ ......പിന്നെ ഞാന്‍ അവിടുന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടളിയാ.........അവള് ആ കമ്പനിയിലെ ഇന്റര്വ്യൂ പാനലില്‍ ഉള്ളതാണെന്ന് തോന്നുന്നു....
ഇനി ഇമ്മാതിരിയുള്ള പരിപാടിക്ക് ഞാന്‍ ഇല്ലേ....





By: Alfred James

No comments:

Post a Comment